ചിക്കൻ ഫ്രൈ തട്ട് കട രുചിയിൽ തയ്യാറാക്കിയാലോ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് ചിക്കൻ റെസിപ്പികൾ. ചിക്കൻ പലരീതിയിൽ നമ്മൾ ഫ്രൈ ചെയ്യാറുണ്ട്.എന്നാൽ ഇന്ന് നമുക്ക് ചിക്കൻ കൊണ്ട് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി ഫ്രൈ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ ചിക്കൻ കുറച്ച് വലിയ പീസുകളായി മുറിച്ച ശേഷം കഴുകി വൃത്തിയാക്കി എടുക്കുക.

എന്നിട്ട് ചിക്കൻ നല്ലപോലെ വരഞ്ഞെടുക്കുക. ഇനിയൊരു മിക്സിയുടെ ജാറിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാലപ്പൊടിയും, മുക്കാൽ ടീസ്പൂൺ പെരുംജീരകവും, ഒരു കഷണം ഇഞ്ചിയും, നാല് ചെറിയ ഉള്ളിയും, കുറച്ച് വെളുത്തുള്ളി തൊലി കളഞ്ഞത്, കുറച്ച് കറിവേപ്പിലയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മസാലയെ ചിക്കനിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക.

മുഴുവൻ മസാലയും ചിക്കൻറെ എല്ലാ ഭാഗത്തേക്കും തേച്ചുപിടിപ്പിച്ച ശേഷം അടച്ച് മൂന്നുമണിക്കൂറോളം ഫ്രിഡ്ജിലേക്ക് റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഇനിയൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് 6 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മസാല പിടിച്ചു കിട്ടിയ ചിക്കൻ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്യുക. എന്നിട്ട് ചിക്കനെ തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ ഫ്രൈ ചെയ്ത് കോരിയെടുക്കുക.

ഒരു സൈഡ് ഫ്രയായി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. മീഡിയം ഫ്ളൈമിലിട്ടു വേണം ചിക്കൻ ഫ്രൈ ചെയ്ത് കോരിയെടുക്കാൻ. ചിക്കൻ എല്ലാ ഭാഗവും നല്ലപോലെ മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള തട്ടുകടയിലെ രുചിയിലുള്ള ചിക്കൻ ഫ്രൈയാണിത്. എല്ലാവരും ട്രൈ ചെയ്ത് നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply