നാളത്തെ ബ്രേക്ഫാസ്റ്റിന് കറിയായി ഈ പൊട്ടറ്റോ സ്ടൂ ആയാലോ

ഇന്ന് നമുക്ക് ഉരുളകിഴങ്ങ് കൊണ്ട് ഒരു അടിപൊളി സ്ടൂ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിയുള്ള ഈ കറി ഇഫ്താറിന് തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി കറി കൂടിയാണ്. അപ്പോൾ നമുക്ക് ഈ ഗംഭീര ടേസ്റ്റിലുള്ള കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി കാൽ ടീസ്പൂൺ കുരുമുളകും, ഒരു ചെറിയ കഷ്ണം പട്ട, മൂന്നു ഏലക്ക, അഞ്ചു പീസ് ഗ്രാമ്പൂ എന്നിവ മിക്സിയുടെ ചെറിയ ജാറിലിട്ട് ഒന്ന് ക്രഷ് ആക്കി എടുക്കുക. ശേഷം ഒരു കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കുക്കറിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

ശേഷം എണ്ണയിലേക്ക് ക്രഷ് ആക്കിയെടുത്ത ഈ മസാല ചേർത്ത് വറുക്കുക. ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, രണ്ട് മീഡിയം സൈസിലുള്ള സവാള പൊടിയായി അരിഞ്ഞതും ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം രണ്ട് പച്ചമുളകും ചേർത്ത് ഇളക്കുക. ശേഷം ഇതെല്ലാം ഒന്ന് വാടി വന്നാൽ നാല് ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞ ശേഷം ഈ മസാലക്കൊപ്പം ചേർത്ത് വഴറ്റുക. ഇനി ആവശ്യത്തിന് ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക.

ശേഷം വെന്തുവന്ന ഉരുളക്കിഴങ്ങിലേക്ക് ഒന്നര കപ്പ് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് നല്ല പോലെ വേവിച്ചു കുറുക്കിയെടുക്കുക. ഇനി ചേർത്ത് കൊടുത്ത രണ്ടാം പാൽ വറ്റിവന്നാൽ അര കപ്പ് ഒന്നാം പാലും ചേർത്ത് ഇളക്കുക. എന്നിട്ട് നല്ല പോലെ തിളച്ചുവരാറായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് നാല് ചെറിയ ഉള്ളി ചെറിയ ചെറുതായി അരിഞ്ഞ ശേഷം എണ്ണയിൽ മൂപ്പിക്കുക.

ശേഷം ഉള്ളി മൂത്തുവന്നാൽ കുറച്ചു കറിവേപ്പിലയും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് താളിച്ചെടുത്ത മിക്സിനെ കറിയിലേക്ക് ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പൊട്ടറ്റോ സ്ടൂ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പൊട്ടറ്റോ കൊണ്ട് സ്ടൂ തയ്യാറാക്കി നോക്കണേ. ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ഇടിയപ്പത്തിനും അങ്ങനെ എല്ലാത്തിനൊപ്പവും കഴിക്കാൻ ഈ കറി വളരെ നല്ലതാണ്. ഉറപ്പായും നിങ്ങളെല്ലാം ഈ കറി ട്രൈ ചെയ്തു നോക്കണേ.

Leave a Reply