ഇത് പൊളിയാണ് കേട്ടോ. മിനിറ്റുകൾക്കുള്ളിൽ ചൂട് പഞ്ഞി ദോശ.

എല്ലാവർക്കും പുതുമയുള്ള ആഹാരങ്ങൾ കഴിക്കാൻ ഇഷ്ടമായിരിക്കുമല്ലേ. എന്നാൽ വളരെ ടേസ്റ്റിയായ പഞ്ഞി ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ. റവ വെച്ച് തയ്യാറാക്കുന്ന ഈ ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മിക്സിയുടെ ജാറിലേക്ക് ഒന്നര കപ്പ് റവ ചേർത്ത് കൊടുക്കുക. ശേഷം ഒരു കപ്പ് ചിരകിയ തേങ്ങയും മുക്കാൽ കപ്പ് തൈരും ഒന്നര കപ്പ് വെള്ളവും കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ആവിശ്യത്തിന് ഉപ്പും, ചേർത്ത് നല്ല പോലെ അരച്ചെടുക്കുക.

ഇനി അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം നല്ല പോലെ ഇളക്കി മിക്‌സാക്കുക. ഇനി ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് കൊടുക്കുക. ഇനി വേറെ വെജിറ്റബിൾസ് വേണമെങ്കിലും ഈ ബാറ്ററിലേക്ക് ചേർത്ത് മിക്‌സാക്കുക. വെജിറ്റബിൾസ് അല്ലാതെ കഴിക്കാത്ത കുട്ടികൾക്ക് ഇതൊരു നല്ല ഹെൽത്തി ബ്രെക്ഫാസ്റ്റ് ആയിരിക്കും.

ഇനി ഒരു ദോശ തവ ചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ തടകിയ ശേഷം ഓരോ തവി വീതം കോരിയൊഴിച്ചു ദോശ ഉണ്ടാക്കാവുന്നതാണ്. അല്ലെങ്കിൽ ഏത് അളവിൽ വേണമെങ്കിലും ദോശ ഉണ്ടാക്കാവുന്നതാണ്. ഇനി ദോശയുടെ മുകളിലായി കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ശേഷം ഒരു സൈഡ് മൂത്തു വന്ന ദോശയെ മറുസൈഡിലേക്ക് ഇട്ടു കൊടുക്കുക. ഇനി രണ്ട് സൈഡും വെന്തു വന്ന ദോശയെ പാനിൽ നിന്നും എടുത്തു മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ പഞ്ഞി ദോശ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഒരു ദിവസം അരി കുതിർത്താൻ മറന്നാലും ഇങ്ങനെ ചെയ്‌താൽ മതി. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് മറക്കല്ലേ.

 

Leave a Reply