പല വിഭവങ്ങൾ കൊണ്ട് നമ്മൾ അച്ചാർ തയാറാക്കിയിട്ടുണ്ടാകുമല്ലേ. എന്നാൽ ഇന്ന് നമുക്ക് ഈന്തപ്പഴം കൊണ്ട് അച്ചാർ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഈ അച്ചാർ ഏതിനൊപ്പം കഴിക്കാനും നല്ല ടേസ്റ്റിയാണ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈന്തപ്പഴം അച്ചാർ തയ്യാറാക്കുന്ന തിനായി 400 ഗ്രാം ഈന്തപ്പഴം നല്ലപോലെ കഴുകിയശേഷം കുരു കളഞ്ഞെടുക്കുക. ഇനിയൊരു പാൻ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് പാൻ ചൂടായി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് കൊടുക്കുക. ഇനി നല്ലെണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
കടുക് പൊട്ടി വരുമ്പോൾ കുറച്ച് കറിവേപ്പിലയും നാല് എരിവ് കുറഞ്ഞ വറ്റൽ മുളകും ചേർത്ത് കൊടുക്കുക. എന്നിട്ട് ഇവയെല്ലാം നല്ലപോലെ മൂത്തുവരുമ്പോൾ ഒന്നര ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും, ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക. വെളുത്തുള്ളിയും ഇഞ്ചിയും നല്ലപോലെ മൂത്തു വരുമ്പോൾ 13 പച്ചമുളക് നീളത്തിൽ കീറിയത് ചേർത്ത് കൊടുക്കുക. എരിവ് കുറഞ്ഞ മുളക് വേണം ഈ അച്ചാറിനായി ചേർത്തു കൊടുക്കേണ്ടത്.
ശേഷം ഇവയെല്ലാം നല്ലപോലെ ഇളക്കി വഴറ്റിയെടുത്ത ശേഷം ഒരു ടേബിൾസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ ഉലുവ പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം പൊടികളെല്ലാം നല്ലപോലെ ചൂടായി വരുമ്പോൾ ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് അച്ചാറിന് പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി തിളപ്പിക്കുക. ശേഷം വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ നേരത്തെ കുരുകളഞ്ഞ് മാറ്റിവെച്ച ഈന്തപ്പഴം വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം ലോ ഫ്ളൈമിലിട്ട് ഈന്തപ്പഴം ഒന്ന് വേവാനായി മാറ്റി വെക്കുക. ശേഷം പാകത്തിനു വെന്തു വന്ന ഈന്തപ്പഴത്തിലേക്ക് നാല് ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. ശേഷം എരിവ് പാകത്തിനാണോ എന്ന് നോക്കിയ ശേഷം ഒരു ടേബിൾ സ്പൂൺ ശർക്കര ചീകിയത് കുറച്ചു വെള്ളത്തിൽ കലക്കി എടുക്കുക. എന്നിട്ട് അതിനെ അച്ചാറിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി വെള്ളമൊക്കെ വറ്റി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക.
എന്നിട്ട് കാൽടീസ്പൂൺ കായപ്പൊടിയും കൂടി ചേർത്ത് ഇളക്കുക. ബിരിയാണിക്കൊപ്പം കഴിക്കാനും, പലഹാരങ്ങൾക്കൊപ്പം കഴിക്കാനും ഈ അച്ചാർ വളരെ നല്ലതാണ്. എല്ലാവരും ഈ രീതിയിൽ ഒരു അച്ചാർ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

by