കേടായ ടേബിൾ ഫാൻ ആക്രിക്ക് കൊടുക്കാൻ വരട്ടെ ഇതൊന്നു കണ്ടുനോക്കൂ.

നമ്മുടെയെല്ലാം വീടുകളിൽ കേടായ ടേബിൾ ഫാനുകൾ ഉണ്ടാകും. എന്നാൽ ഇനിമുതൽ ഉപയോഗപ്രദമല്ലാത്ത ഈ ടേബിൾ ഫാനുകൾ കൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട്. എന്നാൽ ഇന്ന് നമുക്ക് കേടായ ടേബിൾ ഫാൻ എങ്ങനെ ഉപയോഗപ്രദമായ രീതിയിലാക്കാം എന്ന് നോക്കാം. അതിനായി ഒരു ടേബിൾ ഫാൻ എടുക്കുക. ശേഷം ഫാനിനെ സ്ക്രൂ മാറ്റിയ ശേഷം ഓരോ പീസുകളായി ഇളക്കി എടുക്കുക. ഫാനിന്റെ ഓരോ പീസും നമുക്ക് വേർതിരിച്ചു എടുക്കാവുന്നതാണ്.

ആദ്യം ഫാനിന്റെ എല്ലാ പീസും വേർതിരിച്ചെടുത്ത ശേഷം ലീഫിനെ കവർ ചെയ്തു വെച്ചിട്ടുള്ള കമ്പി പോലുള്ള രണ്ട് പുറം ഭാഗം എടുക്കുക. ശേഷം നടുവിലായി ഹോളില്ലാത്ത മുകൾ ഭാഗം ആദ്യം അടിയിലായി വെക്കുക. ശേഷം ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുക. ശേഷം ബോട്ടിലിന്റെ അടി ഭാഗത്തായി പശ തേക്കുക. എന്നിട്ട് എടുത്തു വെച്ചിട്ടുള്ള ഫാനിന്റെ പുറം മോഡിക്ക് നടുവിലായി ബോട്ടിൽ ഒട്ടിച്ചു വെക്കുക.

ശേഷം ബോട്ടിലിന്റെ അടപ്പ് ഭാഗത്തായി കുറച്ചു പശ തേക്കുക. ശേഷം ഫാനിന്റെ മറ്റേ മൂടി തിരിച്ചു വെച്ച് ബോട്ടിലിന്റെ മുകളിലായി വെച്ച് കൊടുക്കുക. അര ലിറ്ററിന്റെ ബോട്ടിലാണ് ഇവിടെ വെച്ചിട്ടുള്ളത്. അപ്പോൾ കുപ്പിയും ഫാനിന്റെ മൂടിയും തമ്മിൽ നല്ല പോലെ സെറ്റായി വന്നാൽ സംഭവം തയ്യാറായിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് അടുക്കളയിൽ ആവശ്യമുള്ള ഉള്ളിയും വറ്റൽമുളകും, പുളിയുമൊക്കെ ഈസിയായി വെയിലച്ചു വെച്ച് ഉണക്കാൻ ഈ തയ്യാറാക്കിയ ട്രേ ഉപകാരപ്പെടുന്നതായിരിക്കും.

ഇനിമുതൽ അക്രിക്ക് കൊടുക്കുന്നതിനുപകരം ഇത്തരത്തിലുള്ള ഉപകാരപ്രദമായ സാധനങ്ങൾ നമുക്ക് തയ്യാറാക്കാൻ കഴിയും. ഈ ഫാനിന്റെ പീസുകൾ കൊണ്ട് നാം ഉണ്ടാക്കിയ ഈ ട്രെ നമ്മുടെ കിച്ചണിൽ മാത്രമല്ല റൂമിലും ഷെൽഫിലുമെല്ലാം ഓരോ സാധനങ്ങൾ സൂക്ഷിക്കാനായി ഉപകാരപ്പെടുന്നതാണ്. ഇതുപോലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഒട്ടുംതന്നെ മുതല്മുടക്കില്ലാതെ നമ്മുടെ വീട്ടിൽ ഉപകാരപ്പെടുന്ന സാധനങ്ങൾ ഈസിയായി നമുക്ക് തയ്യാറാക്കാൻ കഴിയും. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply