ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്ക്സ് റെസിപ്പി പരിചയപ്പെട്ടാലോ. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന രീതിയിലുള്ള ഒരു പലഹാരമാണിത്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി ഇത് ചെയ്തെടുക്കാൻ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാല് കോഴിമുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചു വീഴ്ത്തുക. ഇനി ഒരു പാത്രത്തിലേക്ക്
ഒരു സവാള പൊടിയായി അരിഞ്ഞെടുക്കുക. എന്നിട്ട് അതിനെ മുട്ട യിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ ക്യാപ്സിക്കം പൊടിയായി അരിഞ്ഞതും, അരമുറി തക്കാളി ചെറുതായി അരിഞ്ഞതും, കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും, കുറച്ച് കറിവേപ്പില പൊടിയായി അരിഞ്ഞതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ ചില്ലി ഫ്‌ളെക്‌സും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ശേഷം ഒരു നാല് സ്ലൈസ് ബ്രെഡ് എടുക്കുക. എന്നിട്ട് ഓരോ ബ്രെഡിന്റെ മുകളിലായി ടൊമാറ്റോ സോസ് തേച്ചുപിടിപ്പിക്കുക. ശേഷം സോസിന്റെ മുകളിലായി കുറച്ച് മൊസെറെല്ലോ ചീസ് വെച്ചു കൊടുക്കുക.
എന്നിട്ട് അതിൻറെ മുകളിലായി ഒരു ബ്രെഡ് കൊണ്ട് കവർ ചെയ്യുക. എന്നിട്ട് പ്രസ്സ് ചെയ്ത് ഒട്ടിക്കുക. ശേഷം ഈ ബ്രെഡിനെ നടുവിൽനിന്നു രണ്ടായി മുറിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക. പാനിൻറെ എല്ലാ ഭാഗത്തേക്കും ഓയിൽ ബ്രഷ് ചെയ്തു കൊടുത്തശേഷം നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള മുട്ടയുടെ മിക്സ് ഒരു തവി പാനിന്റെ എല്ലാ ഭാഗത്തേക്കും ചുറ്റിച്ചു വീഴ്ത്തുക.
എന്നിട്ട് എല്ലാ ഭാഗത്തേക്കും ഒന്നു ചുറ്റിച്ച ശേഷം നേരത്തെ മുറിച്ച് വെച്ചിട്ടുള്ള ഒരു ബ്രെഡ് പീസ് മുട്ടയുടെ മുകളിലായി വച്ച് കൊടുക്കുക. ശേഷം മുട്ട പാനിൽ നിന്ന് വിട്ടു വരാനായി തുടങ്ങുമ്പോൾ ബ്രെഡ് അകത്താക്കുന്ന രീതിയിൽ കവർ ചെയ്തെടുക്കുക. ഒരു ചതുരാ കൃതിയിൽ മടക്കി എടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചും വെച്ച് മുട്ടയെ നല്ലപോലെ ഒന്ന് വേവിക്കുക. ശേഷം ലോ ഫ്ളൈമിലിട്ട് വേണം ഇങ്ങനെ ചെയ്യാൻ. എല്ലാ സൈഡും പൊരിച്ചെടുത്ത ശേഷം പാനിൽ നിന്ന് എടുത്തു മാറ്റുക. ഇതുപോലെ തന്നെ ബാക്കിയുള്ളതും ചെയ്തെടുക്കുക.
അപ്പോൾ മുട്ടയും ബ്രെഡും കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന വളരെ ടേസ്റ്റിയായിട്ടുള്ള സ്നാക്ക് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ കഴിയുന്ന ഒരു വെറൈറ്റി സ്നാക്കാണിത്. ബ്രേക്ക്ഫാസ്റ്റായും, ഡിന്നറായും, സ്നാക്കായുമെല്ലാം ഇത് സൂപ്പറാണ്. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

by