ഉള്ളിൽ ചെറുപയർ ഫില്ലിംഗ് വെച്ചിട്ടുള്ള കിടിലൻ പലഹാരം

എന്നും ഒരേ പലഹാരം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആയിരിക്കും നമ്മളിൽ പലരും. അതുകൊണ്ടുതന്നെ പുതുമയുള്ള പലഹാരങ്ങൾ കഴിക്കാനും നാം ഏറെ ഇഷ്ടപ്പെടുന്നു. അപ്പോൾ എന്ന് നമുക്ക് ചപ്പാത്തിയേക്കാൾ രുചിയിലുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെട്ടാലോ. കറികളൊന്നും ഇല്ലാതെ കഴിക്കാൻ പറ്റിയ നല്ലൊരു ബ്രേക്ഫാസ്റ്റ് ആണിത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിലായി ഒരു കപ്പ് ചെറുപയർ മൂന്നുമണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം കുതിർന്നു കിട്ടിയ പയറിനെ ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം 5 പീസ് വെളുത്തുള്ളി അരിഞ്ഞതും, ഒരു പച്ചമുളക് അരിഞ്ഞതും, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഒരു കപ്പ് വെള്ളവും ചേർത്ത് അടച്ച് വെച്ച് കുക്കറിൽ മൂന്നോ നാലോ ഫിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.

ശേഷം വെന്തുവരുമ്പോൾ പയറിൽ വെള്ളമുണ്ടെങ്കിൽ ഹൈ ഫ്ളൈമിൽ വച്ച് വെള്ളം വറ്റിച്ച് പയറിനെ ഒന്ന് ഉടച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് രണ്ട് കപ്പ് ഗോതമ്പുമാവ് എടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് കൈ കൊണ്ട് നല്ലപോലെ മിക്സ് ആക്കുക. ശേഷം മാവിനെ സാധാരണ വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. സാധാരണ ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ കുഴച്ചെടുത്താൽ മതിയാകും. ഇനി നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിലേക്ക് കുറച്ചു ഓയിൽ മുകളിലായി തടവിയ ശേഷം അടച്ചുവെച്ച് അരമണിക്കൂർ റസ്റ്റ് ചെയ്യാനായി വയ്ക്കുക.

ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ആറ് ബോളുകളാക്കി ഉരുട്ടിയെടുക്കുക. ഉള്ളിലായി ഫില്ലിംഗ് വയ്ക്കുന്നത് കൊണ്ടുതന്നെ കുറച്ചു കട്ടിയിൽ വേണം മാവിനെ പരത്തി എടുക്കാൻ. ശേഷം നല്ലപോലെ പരത്തി എടുത്ത മാവിന്റെ നടുവിലായി ഒരു ടേബിൾ സ്പൂൺ ചെറുപയർ ഫില്ലിങ് വെച്ചു കൊടുക്കുക. ശേഷം ഫില്ലിംഗ് ഉള്ളിൽ വരത്തക്കവിധം ഇത് കിഴി പോലെ ആക്കി എടുക്കുക. എന്നിട്ട് തിരിച്ചു വെച്ച് വീണ്ടും നല്ലപോലെ പരത്തിയെടുക്കുക. ശേഷം പരത്തി എടുക്കുമ്പോൾ ഒരുപാട് പ്രസ് ചെയ്തു പരത്താതിരിക്കുക. പതിയെ പരത്തിയെടുക്കുക കുറച്ചു കട്ടിയിൽ ഇരുന്നാലും കുഴപ്പമില്ല.

ഉള്ളിൽ ഫില്ലിംഗ് വച്ചിട്ടുള്ളത്‌ കൊണ്ട് തന്നെ ഒരുപാട് കനം കുറച്ചു പരത്തി എടുക്കാൻ കഴിയില്ല. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. മീഡിയം ചൂടായ പാനിലേക്ക് പരത്തി എടുത്ത പറാട്ട ഇട്ടു കൊടുക്കുക. എന്നിട്ട് നല്ലപോലെ ചുട്ടെടുക്കുക. ഒരു സൈഡ് മൂത്തുവരുമ്പോൾ തിരിച്ചിട്ട് മുകളിലായി കുറച്ചു നെയ് തടവുന്നത് നല്ലതായിരിക്കും. നെയ് അല്ലെങ്കിൽ ഓയിൽ തടകിയ ശേഷം രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ഒന്നു മൂപ്പിച്ച ശേഷം എടുത്തുമാറ്റുക.

എല്ലാം മാവിനേയും ഇതുപോലെ പരത്തി ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചെറുപയറും ഗോതമ്പുമാവും കൊണ്ടുള്ള കിടിലൻ പലഹാരം തയ്യാറായിട്ടുണ്ട്. കറികളൊന്നും വേണ്ടാതെ കഴിക്കാൻ പറ്റിയ നല്ലൊരു പലഹാരമാണിത്. വളരെ ഈസിയായി നമുക്ക് ഈ പലഹാരം തയ്യാറാക്കാനും കഴിയും. അപ്പോൾ എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ

Leave a Reply