മലയാളികൾക്ക് വളരെ ഇഷ്ടമുള്ള 2 വിഭവങ്ങൾ ആണ് ബീഫും ,കടലയും ഒക്കെ.രുചി കൊണ്ട് മാത്രമല്ല നിരവധി പോഷക ഗുണങ്ങൾ അടങ്ങിയവയും ആണ് ഇവ രണ്ടും.പുട്ടും കടലയും എന്ന് പറയുമ്പോൾ തന്നെ ഭൂരിഭാഗം മലയാളികളുടെയും നാവിൽ വെള്ളമൂറും.എന്നാൽ ബീഫിന്റെ രുചിയിൽ കടല വഴറ്റിയതു ഒന്ന് പരീക്ഷിച്ചു നോക്കിയാലോ.ഉഗ്രൻ രുചിയിൽ ബീഫിന്റെ അതെ രുചിയിൽ കടല വഴറ്റിയതു എങ്ങനെ തയാറാക്കാം എന്ന് നോക്കാം
മീഡിയം തീയിൽ ചൂടാക്കിയ പാനിൽ അൽപ്പം വെളിച്ചെണ്ണ ഒഴിചു ചൂടാക്കിയ ശേഷമേ അര റ്റി സ്പൂൺ
കടുക് ഇട്ടു കൊടുക്കുക,കടുക് പൊട്ടിയ ശേഷം ഒരു തണ്ടു കറിവേപ്പിലകൾ ഇട്ടു കൊടുക്കുക.അല്പം തേങ്ങാ കൊത്തു ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു വെച്ചേക്കുന്നതു അതിലേക്ക് ഇട്ടു കൊടുത്തു വരട്ടുക ചെറിയൊരു കഷ്ണം ഇഞ്ചി അരിഞ്ഞത് അതിനൊപ്പം വഴറ്റുക. 6 ചെറിയ അല്ലി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ഒപ്പം ഇട്ടു പച്ച മണം മാറുന്നത് വരെ മാത്രം വഴറ്റുക.ഒരുപ്പാട് മൂക്കാൻ അനുവദിക്കരുത്.ഒരു മീഡിയം വലിപ്പം ഉള്ള സവാള ചെറുതായി അരിഞ്ഞത് അതിലേക്കിട്ടു ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റുക.
അതിലേക്കു പച്ചമുളക് എരിവിന് ആവശ്യമുള്ളതു അതിലേക്കിട്ടു വഴറ്റുക.നെടുകെ കീറുന്നതാണ് ഉത്തമം.കുറച്ചു നേര്മ വഴറ്റിയ ശേഷം 1 നുള്ളു മഞ്ഞപൊടി,1 റ്റി സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് കുറച്ചു നേരം വഴറ്റുക.അതിനു ശേഷം എരിവിന് ആവശ്യമായി മുളകു പൊടി ചേർക്കുക.കാരണം പച്ചമുളക് വഴറ്റുന്ന സമയത്തു ഇട്ടത് കാരണം ആണ് ഇത്.ശ്രദ്ധിക്കേണ്ടത്. ഈ പൊടികൾ ഇടുമ്പോൾ തീ കുറച്ചു വെക്കേണ്ടതുണ്ട് അല്ലാത്ത പക്ഷം കരിയാൻ സാധ്യത കൂടുതൽ ആണ്.മുളകുപൊടി മൂത്തതിന് ശേഷം അതിലേക്കു മുക്കാൽ റ്റി സ്പൂൺ പൊടിച്ച പെരുംജീരകം(പെരുംജീരകം രുചി ഇഷ്ടമല്ലാത്തവക്ക് ഗരം മസാല ഉപയോഗിക്കാം) ചേർത്ത് വഴറ്റുക.
അതിനു ശേഷം ഒരു കപ്പ് വേവിച്ച കടല അലപം വെള്ളം ഒഴിച്ച് വെച്ചിരുന്നത് ആ മസാലയിലേക്കിടുക .നന്നായി വഴറ്റി കടലയിൽ അത് മിക്സ് ആക്കി എടുക്കുക.അതിലേക്കു അല്പം ഉപ്പു ചേർത്ത് കൊടുക്കുക.ശേഷം 2 തണ്ടു കറിവേപ്പിലചേർത്ത് വഴറ്റിയെടുക്കുക .കടല അന്നനായി വരണ്ടു കഴിയുമ്പോ അതിലേക്കു വീണ്ടും കാൽ റ്റി സ്പൂൺ പെരുംജീരകം കൂടി ചേർത്ത് ഇളക്കി അതിനൊപ്പം ഒരു തുണ്ട് കറിവേപ്പില ചേർത്ത് അടുപ്പിൽ നിന്നും വാങ്ങി വെക്കുക.വളരെ രുചികരമായ കടല വഴറ്റിയതു നിങ്ങളുടെ തീൻ മേശയെ അലങ്കരിക്കാനായി തയാറായി കഴിഞ്ഞിരിക്കുന്നു.ബീഫിന്റെ അതെ രുചിയിൽ കടല വരട്ടിയത് ചൂട് ചോറും കൂട്ടി കഴിച്ചു നോക്കു.
രുചികരമായ കടല വരട്ടിയത് റെഡി.ഇത്രയും രുചിയിൽ കടല വരട്ടിയത് കഴിച്ചിട്ടുണ്ടാകാൻ സാധ്യത കുറവായിരിക്കും.ഈ രുചികരമായ കടല വരട്ടിയത് തയാറാക്കി നോക്കു.ഇഷ്ടമായെങ്കിൽ ഈ രുചി വൈഭവം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.നിയങ്ങളുടെ വിലയേറിയ അഭിപ്രായവും നിർദേശവും അറിയിക്കാന് മറക്കരുതേ.പോസ്റ്റ് ഷെയർ ചെയ്തു ഈ രുചി ഇത്തരത്തിൽ വ്യത്യസ്ത രുചി പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരിലേക്കും എത്തിക്കുക.
വീഡിയോ കണ്ടു കൂടുതൽ മനസിലാക്കാം
