ചൂട് ചപ്പാത്തിക്കൊപ്പം ഈ പയ്യോളി ചിക്കൻ ഫ്രൈ ആയാലോ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് ചിക്കൻ വിഭവങ്ങൾ. എന്നാൽ നിങ്ങൾ പയ്യോളി ചിക്കൻ ഫ്രൈ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായിട്ടുള്ളതും എന്നാൽ വളരെ വേഗത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതു മായിട്ടുള്ള ഒരു സ്പെഷ്യൽ ചിക്കൻ ഫ്രൈ യാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്പെഷ്യൽ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് കൊടുക്കുക.

ശേഷം വെള്ളം നല്ലപോലെ ചൂടായി വരുമ്പോൾ 18 കാശ്മീരി വറ്റൽമുളക് നല്ലപോലെ കഴുകിയ ശേഷം വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിൽ വെച്ച് പത്ത് മിനിട്ടോളം മുളകിനെ വേവിക്കുക. 10 മിനിറ്റ് ആകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടാറാനായി മാറ്റി വയ്ക്കുക. ശേഷം നല്ലപോലെ ചൂടാറി വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് വെള്ളം മാറ്റിയ ശേഷം മുളകിനെ മാത്രം മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക.

എന്നിട്ട് അതിനൊപ്പം 11 പീസ് വെളുത്തുള്ളിയും, ഒരു മീഡിയം വലുപ്പത്തിലുള്ള ഇഞ്ചി ചെറുതായി അരിഞ്ഞതും, അതുപോലെതന്നെ 18 പീസ് ചെറിയ ഉള്ളി വൃത്തിയാക്കി എടുത്തതും കൂടി മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നേരത്തെ മുളക് വേവിക്കാൻ എടുത്ത വെള്ളം രണ്ട് ടേബിൾസ്പൂൺ മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം നല്ലപോലെ അരഞ്ഞു കിട്ടിയ മസാലയെ മറ്റൊരു ബൗളിലേക്ക് മാറ്റുക.

ശേഷം ചിക്കൻ ഫ്രൈ തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ കുറച്ചു വലിയ പീസുകളായി മുറിച്ച ശേഷം നല്ലപോലെ കഴുകി വരഞ്ഞെടുക്കുക. ശേഷം മസാലയിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കുക. എന്നിട്ട് മസാലയിൽ നിന്ന് രണ്ട് ടേബിൾസ്പൂൺ മസാല എടുത്ത് മാറ്റി വയ്ക്കുക. ശേഷം ബാക്കിയുള്ള മസാലയിലേക്ക് ഒരു ടീസ്പൂൺ ഗരം മസാലപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ പെരുംജീരക പൊടിയും, ഒരു ടേബിൾ സ്പൂൺ വിനാഗിരിയും ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡറും, രണ്ട് ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം ഒരു ടേബിൾ സ്പൂൺ വിനാഗിരിയും, പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കൻ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം നല്ലപോലെ മസാല പിടിച്ചു കിട്ടിയ ചിക്കൻ രണ്ട് മണിക്കൂറോളം റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക. ഇനി മുക്കാൽകപ്പ് തേങ്ങ ചിരകിയത് എടുക്കുക. എന്നിട്ട് അതിലേക്ക് നേരത്തെ മാറ്റിവെച്ച രണ്ടു ടേബിൾ സ്പൂൺ മസാല ചേർത്ത് നല്ലപോലെ ഇളക്കുക.

ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് മുങ്ങി ക്കിടക്കാൻ പാകത്തിന് ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് മസാല തേച്ച് വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ക്രിസ്പിയായി വന്ന ചിക്കൻ എണ്ണയിൽ നിന്നും കോരി എടുക്കുക. ശേഷം ബാക്കിയുള്ള എണ്ണയിലെ മസാലകൾ എല്ലാം കോരി മാറ്റിയശേഷം അതിലേക്ക് കുറച്ച് പച്ചമുളക് നീളത്തിൽ കീറിയത്, ചേർത്ത് നല്ലപോലെ ഫ്രൈ ചെയ്ത് കോരിയെടുക്കുക. എന്നിട്ട് കുറച്ച് കറിവേപ്പിലയും ഇതുപോലെതന്നെ ഫ്രൈ ചെയ്തു കോരി യെടുക്കുക.

ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് നേരത്തെ മസാല ചേർത്ത് മിക്‌സാക്കി വെച്ചിരുന്ന തേങ്ങ ചേർത്ത് കൊടുക്കുക. ശേഷം തേങ്ങ നല്ലപോലെ ക്രിസ്പിയായി വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. ശേഷം വറുത്ത തേങ്ങയും, പച്ചമുളകും കറിവേപ്പിലയും കൂടി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കനിലേക്ക് ചേർത്ത് നല്ലപോലെ മിക്‌സാക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പയ്യോളി ചിക്കൻ ഫ്രൈ ഇവിടെ തയ്യാറായിട്ടുണ്ട്.വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ രുചികരമാ യിട്ടുള്ളതുമായ ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ, കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply