എഗ്ഗ് പപ്സ് റോൾ കഴിച്ചിട്ടുണ്ടോ ?

ഇന്ന് നമുക്ക് ഇഫ്താറിന് തയ്യാറാക്കാൻ പറ്റിയ കിടിലൻ സ്നാക്ക് റെസിപ്പി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ എഗ്ഗ് പപ്സ് റോളാണ് ഇന്ന് തയ്യാറാക്കുന്നത്, അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുക്കുക. ശേഷം പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ ചേർക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, രണ്ട് ടേബിൾ സ്പൂൺ ഓയിലും ചേർക്കുക. ശേഷം ഇവ മൂന്നും കൂടി നല്ല പോലെ കൈ കൊണ്ട് മിക്‌സാക്കുക. ശേഷം മാവിലേക്ക് കുറെച്ചെയായി സാദാരണ വെള്ളം ചേർത്ത് മാവ് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.

ശേഷം മാവിനെ കുറച്ചുനേരം അടച്ചുവെച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി സ്‌നാക്കിന് വേണ്ടീട്ടുള്ള ഫില്ലിങ്‌ തയ്യാറാക്കി എടുക്കാം. ശേഷം അഞ്ചു ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക. ശേഷം പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങിനെ കൈ കൊണ്ട് നല്ല പോലെ ഉടച്ചെടുക്കുക. ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് ആവശ്യത്തിന് ഉപ്പും, ഒന്നര ടീസ്പൂൺ ക്രഷ് ആക്കി എടുത്ത ഉണക്കമുളകും, ഒരു പകുതി സവാള പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും, കാൽ ടീസ്പൂൺ ചെറിയ ജീരകവും, കാൽ ടീസ്പൂൺ മുളക്പൊടിയും, അര ടീസ്പൂൺ ഗരം മസാലയും,കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക.

ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഒന്നര സവാള സ്ലൈസാക്കിയതും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും കൂടി എണ്ണയിൽ വഴറ്റുക. ഇനി വാടി വന്ന സവാളയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക. ശേഷം മുക്കാൽ ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, കാൽ ടേബിൾ സ്പൂൺ മുളക്പൊടി ചേർത്ത് മൂപ്പിക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക.

എന്നിട്ട് റെഡിയാക്കി വെച്ചിട്ടുള്ള പൊട്ടറ്റോ മിക്സിൽ നിന്നും ഒരു ബോൾ പോലെ ഉരുട്ടി എടുക്കുക. ശേഷം ഉരുട്ടി എടുത്ത പൊട്ടറ്റോ പരത്തിയെടുക്കുക. ഇനി പരത്തിയെടുത്ത പൊട്ടറ്റോ മിക്സിന്റെ നടുവിലായി സവാള ഫില്ലിങ്‌ വെക്കുക. എന്നിട്ട് അതിന്റെ മുകളിൽ പുഴുങ്ങിയെടുത്ത മുട്ടയുടെ പകുതി മുറിച്ചു വെക്കുക. എന്നിട്ട് പൊട്ടറ്റോ മിക്സ് കവർ ചെയ്തു എടുക്കുക. എല്ലാ പൊട്ടറ്റോയുടെ മിക്‌സും ഇതുപോലെ മുട്ടമിക്സ് ഉള്ളിലായി വെച്ച് കവർ ചെയ്തു എടുക്കുക. എന്നിട്ട് നേരത്തെ കുഴച്ചുവെച്ച മാവിനെ പകുതിയായി മുറിച്ച ശേഷം എത്രത്തോളം കനം കുറച്ചു പരത്താം കഴിയുമോ അത്രയും കനം കുറച്ചു മാവിനെ പരത്തിയെടുക്കുക.

ശേഷം പരത്തിയെടുത്ത മാവിനെ സമൂസ ഷീറ്റിന്റെ അളവിൽ നീളത്തിൽ മുറിക്കുക. എന്നിട്ട് ഷീറ്റിന്റെ എല്ലാ ഭാഗത്തും ഓയിൽ തടവുക. എന്നിട്ട് പൊട്ടറ്റോ മിക്സിൽ മുട്ട വെച്ച റോൾ ഈ ഷീറ്റിന്റെ അറ്റത്തായി വെച്ച് റോളാക്കി എടുക്കുക. എല്ലാം ഇതുപോലെ ചെയ്ത ശേഷം എണ്ണയിലിട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട പപ്സ് റോൾ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യാറാക്കി നോക്കണേ.

Leave a Reply