ഗോപി 65 ആകട്ടെ നാളത്തെ സ്പെഷ്യൽ

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ഫ്രൈ തയ്യാറാക്കിയാലോ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഗോപി 65 ആണ് ഇന്ന് തയ്യാറാക്കുന്നത്. വളരെ രുചികരമായിട്ടുള്ള ഈ ഫ്രൈ പലഹാരത്തിനൊപ്പം കഴിക്കാനും ചോറിനൊപ്പം കഴിക്കാനും ഏറെ രുചികരമാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഫ്രൈ തയ്യാറാക്കുന്നത് എന്നു നോക്കാം. കോളിഫ്ലവർ ഫ്രൈ തയ്യാറാക്കാനായി 500ഗ്രാം കോളിഫ്ലവർ ഇതളുകളായി ഇളക്കിയെടുക്കുക.

ശേഷം നല്ലപോലെ കഴുകി എടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് അര ഭാഗത്തോളം വെള്ളം വച്ച് തിളപ്പിക്കുക. നല്ലപോലെ തിളച്ച വെള്ളത്തിലേക്ക് മുറിച്ചു വെച്ചിട്ടുള്ള കോളിഫ്ളവർ ചേർത്ത് കൊടുക്കുക. ശേഷം രണ്ടു നുള്ള് മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഹൈ ഫ്ലൈമിൽ അഞ്ച് മിനിട്ടോളം വെള്ളത്തിലിട്ട് വേവിക്കുക. 5 മിനിറ്റ് ആകുമ്പോൾ വെന്തുവന്ന കോളി ഫ്ളവറിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.

ശേഷം ഒരു ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടിയും, ഒന്നര ടീസ്പൂൺ പെരുംജീരകം പൊടിയും, രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് ടീസ്പൂൺ ചിക്കൻ മസാലയും, രണ്ട് ടേബിൾ സ്പൂൺ നാരങ്ങാ നീരും, നാല് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും, ഒരു ടീസ്പൂൺ സോയാ സോസും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ച മസാലയിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് മസാലയുമായി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിനൊപ്പം മുക്കാൽ കപ്പ് കോൺഫ്ലവർ പൗഡറും, കുറേശ്ശെയായി വെള്ളവും ചേർത്ത് മസാല നല്ലപോലെ കലക്കിയെടുക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് ലൂസുമല്ല ആ ഒരു പരുവത്തിൽ വേണം ഈ മസാല തയ്യാറാക്കിയെടുക്കാൻ. ശേഷം നല്ലപോലെ കലക്കിയെടുത്ത മസാലയിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക.

ശേഷം മസാല നല്ലപോലെ മിക്‌സാക്കി കഴിയുമ്പോൾ വേവിച്ചു വെച്ചിട്ടുള്ള കോളിഫ്‌ളവർ മസാലയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം 30 മിനുട്ടോളം അടച്ച് മാറ്റിവയ്ക്കുക. അര മണിക്കൂറായപ്പോൾ മസാല നല്ലപോലെ കോളിഫ്ളവറിൽ പിടിച്ചു കിട്ടിയിട്ടുണ്ട്. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് കോളിഫ്ലവർ മുങ്ങിക്കിടക്കാൻ പാകത്തിനു എണ്ണ ചേർത്ത് കൊടുക്കുക. ശേഷം കോളിഫ്ളവർ ഓരോന്നായി ഇട്ട് ഫ്രൈ ചെയ്തു കോരിയെടുക്കുക.

കുറച്ചു കറിവേപ്പില കൂടി എണ്ണയിലിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. ശേഷം കോളിഫ്ലവർ നല്ലപോലെ ക്രിസ്പിയായി വരുമ്പോൾ കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഗോബി 65 ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു ഫ്രൈയാണിത്. കുട്ടികൾക്ക് ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു ഫ്രൈ ആയിരിക്കും ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply