ഈ ഒരൊറ്റ കറിയുണ്ടെങ്കിൽ ചോറും കപ്പയുമൊന്നും തീരുന്ന വഴിയറിയില്ല.

എല്ലാ ദിവസവും നമ്മുടെ വീട്ടിൽ മീനും പച്ചക്കറികളും ഉണ്ടാകണമെന്നില്ല. എന്നാൽ ഈ ദിവസങ്ങളിൽ എന്തുകറി തയ്യാറാക്കണമെന്ന് ആലോചിക്കുന്നവരായിരിക്കും നമ്മൾ. അതുകൊണ്ട് തന്നെ മീനും പച്ചക്കറികളും ഇല്ലാത്ത ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി ഉള്ളി ചമ്മന്തി തയ്യാറാക്കിയാലോ. വളരെ വ്യത്യസ്തമായാണ് ഈ ചമ്മന്തി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് സവാള ചെറുതായി അരിഞ്ഞെടുക്കുക.

ശേഷം അതിനൊപ്പം ഒരു തക്കാളി കൂടി ചെറുതായി അരിഞ്ഞെടുക്കുക. ഇനി ഒരു നെല്ലിക്ക വലിപ്പത്തിനുള്ള വാളൻ പുളി ചെറുതായി അരിഞ്ഞെടുക്കുക. ശേഷം നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും, കൂടി ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഇതിനൊപ്പം ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ചമ്മന്തിക്ക് ആവശ്യമായ ഉപ്പും, ചേർത്ത് നന്നായി മിക്‌സാക്കുക. കൈ കൊണ്ട് ഇളക്കി മിക്‌സാക്കുന്നതാണ് നല്ലത്.

അപ്പോൾ വളരെ ടേസ്റ്റിയായ ഉള്ളി ചമ്മന്തി തയ്യാറായിട്ടുണ്ട്. നല്ല ചൂട് കപ്പ പുഴുക്കിനൊപ്പവും ചോറിനൊപ്പവും ദോശ ഇഡ്ഡലിക്കൊപ്പവുമെല്ലാം വളരെ ടേസ്റ്റിയാണ് കഴിക്കാൻ. എല്ലാവരും ഉറപ്പായും ഈ ചമ്മതി ട്രൈ ചെയ്തു നോക്കണേ. വീട്ടിൽ എപ്പോഴും കാണുന്ന വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ ചമ്മന്തി തയ്യാറാക്കി ഇരിക്കുന്നത്. മീനും മറ്റ് കറികളും ഇല്ലെങ്കിലും വയറു നിറച്ചു ചോറുണ്ണാൻ ഈ ഒരൊറ്റ കറി മാത്രം മതി. ട്രൈ ചെയ്യാൻ മറക്കല്ലേ.

Leave a Reply